Friday, November 6, 2009

വഞ്ചി -23 ജൂണ്‍ 2007

ഇന്നലെ രാത്രി പെയ്ത മഴയില്‍ ജനലിനു പുറത്തു വെള്ളം കെട്ടി നില്‍പ്പുണ്ടായിരുന്നു.. അതില്‍ കുറെ നേരം നോക്കി നിന്നു. അപ്പോഴാണ് അത് കണ്ടത്, കുട്ടികള്‍ ആ വെള്ളത്തില്‍ വന്ചിയുണ്ടാക്കിയിടാന്‍ ശ്രമിച്ചിരിക്കുന്നു. വന്ചിപോലല്ലെന്കിലും ഒന്നു ഓളത്തില്‍ തത്തിക്കളിക്കുന്നു, മറ്റേതു കുതിര്‍ന്നു കരയ്ക്കടിഞ്ഞിരിക്കുന്നു. അത് കണ്ടതോടെ എന്‍റെ മനസ്സില്‍ ചില സമയങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ബാല്യം ഉണര്‍ന്നു. പിന്നെ രക്ഷയില്ല എനിക്കും വന്ചിയുണ്ടാക്കിയിടാന്‍ ഒരു തോന്നല്‍...എവിടെനിന്നോ ഒരു പേപ്പര്‍ കണ്ടു പിടിച്ച് ഒരു വന്ചിയുണ്ടാക്കി ജനലില്‍ക്കൂടി വെള്ളത്തിലേക്ക്‌ എറിഞ്ഞു. അത് ആ ജലനിരപ്പിലെ ഓളങ്ങളില്‍ ചാഞ്ചാടി ഉലഞാടി പൊയ്ക്കൊണ്ടിരുന്നു. കുറച്ചു സമയം അത് എന്തിനോവേണ്ടി കാത്തു നിന്നപോലെ എനിക്കൊരു തോന്നല്‍..എന്റെ മനസ്സിലെ കൌമാരം പറഞ്ഞു..അതിനൊരു കൂട്ടിനു വേണ്ടി കാത്തു നിന്നതാണെന്ന്. ഉടനെ തന്നെ ഞാന്‍ അടുത്ത കടലാസ് എടുത്ത് മറ്റൊരു വഞ്ചി കൂടി ഉണ്ടാക്കി വെള്ളത്തിലേക്ക് എറിഞ്ഞു. അതും ഓളത്തില്‍ തത്തിക്കളിച്ചു ചാഞാടി ഉലഞാടി കാതുനിന്നതിനടുതെക്ക് പോയി..പിന്നെ അവര്‍ ഒരുമിച്ച് എങ്ങോട്ടോ പോകുന്നത് കണ്ടു.. അല്പം കഴിഞ്ഞപ്പോള്‍ വാര്‍ഡന്‍ അതുവഴി വന്നു..എന്നിട്ട് ചോദിക്കുന്നത് കേട്ടു.."ഇതാരാ ഇവിടെ മീന്‍പിടിക്കാന്‍ വഞ്ചി ഇറക്കിയത്?" കുട്ടികളെ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ വഞ്ചി ഇട്ടതിനാലും, ഞാന്‍ വഞ്ചി ഇട്ടതു അവര്‍ കാണാത്തതിനാലും കുട്ടികള്‍ സമ്മതിച്ചു.. തെറ്റൊന്നും ചെയ്തില്ലെങ്കിലും മനസ്സില്‍ എവിടെയോ ഒരു കുട്ടബോധം " ഞാന്‍..പറയാഞ്ഞത് തെറ്റായിപ്പോയോ ?"