Sunday, January 10, 2010

നന്ദി..

എനിക്ക് ജന്മം നല്‍കിയ എന്റെ അച്ഛനമ്മമാര്‍ക്ക്...
എനിക്ക് ഹരിശ്രീ കുറിച്ചുതന്ന ഏതോ ഒരു ആശാനു...
എനിക്ക് അക്ഷരജ്ഞാനം പകര്‍ന്നുതന്ന എന്റെ ഗുരുനാത്ഹന്മാര്‍ക്ക് ...
എനിക്ക് നല്ലതിനുവേണ്ടി പ്രാര്ത്ഹിച്ച സജ്ജനങ്ങള്‍ക്ക്‌...
എന്നെ വെറുക്കാതെ സ്നേഹിച്ച എന്റെ കൂട്ടുകാര്‍ക്ക്...
എന്നെ വെളിച്ചത്തിലേയ്ക്കു നയിച്ച ഈശ്വ്വ്രന്മാര്‍ക്ക്...
നന്ദി...

Saturday, December 12, 2009

നീയും ഞാനും..

നീയാണെന്റെ ജീവന്‍...
നീയാണെന്റെ ശക്തി...
നീയാണെന്റെ സ്വപ്നം...
നീയനെനിക്ക് ഉണര്‍വും...
അപ്പോള്‍...
നീയില്ലാതെ ഞാനുണ്ടോ..?

ബ്ലും...!

അന്ന് മഴയായിരുന്നു.. രാവിലെ ഒന്‍പതു മണിയോടുകൂടി ഞാന്‍ കുടയുമായി പുറത്തേക്കിറങ്ങി. കോരിച്ചൊരിയുന്ന മഴ, കൂടെ ചെറിയ തണുപ്പും. എല്ലാം സഹിച്ചു ഞാന്‍ റോഡിലൂടെ നടന്നു. കുറെ നടന്നപ്പോഴേക്കും റോഡില്‍ നിറയെ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നു. മുന്നോട്ടു വച്ച കാല്‍ പിന്നിലോട്ടു വലിക്കണ്ടല്ലോ എന്ന് കരുതി ( പട്ടിയെ കണ്ടാല്‍ മാത്രമെ ഞാന്‍ പിന്നിലോട്ടു വലിക്കറുല്ലൂ..) മുന്നോട്ടു നടന്നു. അപ്പോഴാണു അമ്മ ഒരിക്കല്‍ പറഞ്ഞതു ഓര്‍മ്മയില്‍ വന്നത്.. " റോഡില്‍ ചെളിയുന്ടെങ്കില്‍ മുന്നില്‍ നടന്നുപോയ ആളുടെ കാല്‍പാടുകളില്‍ നോക്കി ചവുട്ടി മുന്നോട്ടു നടന്നാല്‍ മതി.." ഐഡിയ... ഞാന്‍ അതുപോലെ മുന്നില്‍ നടന്ന ആളുടെ കാല്പാടുകള്‍ അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കി. ജിജ്ഞാസയോടെയുള്ള എന്റെ തിരച്ചിലിനവസാനം ഞാന്‍ ഒരു കാല്‍പാട് കണ്ടെത്തി... യുറേക്കാ.. ഞാന്‍ ആ കാല്‍പാട് നോക്കി എന്റെ കാല്‍ എടുത്തു വച്ചു....... ബ്ളും...!!!

Friday, November 6, 2009

വഞ്ചി -23 ജൂണ്‍ 2007

ഇന്നലെ രാത്രി പെയ്ത മഴയില്‍ ജനലിനു പുറത്തു വെള്ളം കെട്ടി നില്‍പ്പുണ്ടായിരുന്നു.. അതില്‍ കുറെ നേരം നോക്കി നിന്നു. അപ്പോഴാണ് അത് കണ്ടത്, കുട്ടികള്‍ ആ വെള്ളത്തില്‍ വന്ചിയുണ്ടാക്കിയിടാന്‍ ശ്രമിച്ചിരിക്കുന്നു. വന്ചിപോലല്ലെന്കിലും ഒന്നു ഓളത്തില്‍ തത്തിക്കളിക്കുന്നു, മറ്റേതു കുതിര്‍ന്നു കരയ്ക്കടിഞ്ഞിരിക്കുന്നു. അത് കണ്ടതോടെ എന്‍റെ മനസ്സില്‍ ചില സമയങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ബാല്യം ഉണര്‍ന്നു. പിന്നെ രക്ഷയില്ല എനിക്കും വന്ചിയുണ്ടാക്കിയിടാന്‍ ഒരു തോന്നല്‍...എവിടെനിന്നോ ഒരു പേപ്പര്‍ കണ്ടു പിടിച്ച് ഒരു വന്ചിയുണ്ടാക്കി ജനലില്‍ക്കൂടി വെള്ളത്തിലേക്ക്‌ എറിഞ്ഞു. അത് ആ ജലനിരപ്പിലെ ഓളങ്ങളില്‍ ചാഞ്ചാടി ഉലഞാടി പൊയ്ക്കൊണ്ടിരുന്നു. കുറച്ചു സമയം അത് എന്തിനോവേണ്ടി കാത്തു നിന്നപോലെ എനിക്കൊരു തോന്നല്‍..എന്റെ മനസ്സിലെ കൌമാരം പറഞ്ഞു..അതിനൊരു കൂട്ടിനു വേണ്ടി കാത്തു നിന്നതാണെന്ന്. ഉടനെ തന്നെ ഞാന്‍ അടുത്ത കടലാസ് എടുത്ത് മറ്റൊരു വഞ്ചി കൂടി ഉണ്ടാക്കി വെള്ളത്തിലേക്ക് എറിഞ്ഞു. അതും ഓളത്തില്‍ തത്തിക്കളിച്ചു ചാഞാടി ഉലഞാടി കാതുനിന്നതിനടുതെക്ക് പോയി..പിന്നെ അവര്‍ ഒരുമിച്ച് എങ്ങോട്ടോ പോകുന്നത് കണ്ടു.. അല്പം കഴിഞ്ഞപ്പോള്‍ വാര്‍ഡന്‍ അതുവഴി വന്നു..എന്നിട്ട് ചോദിക്കുന്നത് കേട്ടു.."ഇതാരാ ഇവിടെ മീന്‍പിടിക്കാന്‍ വഞ്ചി ഇറക്കിയത്?" കുട്ടികളെ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ വഞ്ചി ഇട്ടതിനാലും, ഞാന്‍ വഞ്ചി ഇട്ടതു അവര്‍ കാണാത്തതിനാലും കുട്ടികള്‍ സമ്മതിച്ചു.. തെറ്റൊന്നും ചെയ്തില്ലെങ്കിലും മനസ്സില്‍ എവിടെയോ ഒരു കുട്ടബോധം " ഞാന്‍..പറയാഞ്ഞത് തെറ്റായിപ്പോയോ ?"

Saturday, April 12, 2008

നഷ്ട പ്രണയം

നീ എന്റെ പ്രണയമാണ്.. നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന എന്റെ പ്രണയം. നഷ്ട്ടപ്പെടല്‍ ഒരു നൊമ്പരമാണ്. ഈ നൊമ്പരവും നെഞ്ചിലേറ്റി ഞാന്‍ യാത്രയാവുകയാണ്. ജീവിതം ഇവിടെ അവസാനിക്കുന്നില്ല. ഇനിയും ഏറെ പാതകള്‍ താന്ടാനുണ്ട് . അപ്പോഴെല്ലാം ഈ നൊമ്പരം എന്റെ കൂടെ വേണം. എന്റെ സ്വന്തമായി എന്റെ സ്വപ്നമായി എന്റെ നഷ്ടപ്പെട്ട പ്രണയത്തിന്‍ ഓര്‍മ്മയായി...